തിരുവനന്തപുരം: വിശ്വാസസംരക്ഷണത്തിനെന്ന പേരില്‍ സംസ്ഥാനത്താകെ കലാപം അഴിച്ചുവിട്ട സംഘപരിവാര്‍ തകര്‍ത്തത് ശ്രീകൃഷ്ണന്റെ ചിത്രവും.
ഡിവൈഎഫ്ഐ നെടുമങ്ങാട് പഴകുറ്റി മേഖലാ പ്രസിഡന്റ് വിഷ്ണുവിന്റെ വീട് ആര്‍എസ്എസ്-ബിജെപി സംഘം അക്രമിക്കുന്നതിനിടയിലാണ് ചുവരിലെ ചിത്രവും തകര്‍ത്തത്. അക്രമിസംഘം വീട്ടിലെ ഭിത്തിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് ചവിട്ടിമെതിച്ചു.
വിഷ്ണുവിന്റെ വീട്ടിലെ എല്ലാ മുറികളും അക്രമിസംഘം അടിച്ചു നശിപ്പിച്ചു. ഫര്‍ണിച്ചറുകള്‍, കമ്പ്യൂട്ടര്‍ എല്ലാം തകര്‍ന്നു. മറ്റ് നിരവധി വീടുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
മലയിന്‍കീഴില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാനികേതന്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് ബോംബ് കണ്ടെടുത്തിരുന്നു. സമാധാനവും സൈ്വരജീവിതവും ഉറപ്പുവരുത്താനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചു വരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here