അടൂരില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന അടൂരില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയില്‍ അമ്പതില്‍ പരം വീടുകള്‍ ആക്രമിക്കപ്പെടുകയും രണ്ടിടങ്ങളിലായി പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി.

അടൂര്‍, കൊടുമണ്‍ പന്തളം പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനം നടത്തുന്നതിനും വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.രണ്ടു ദിവസങ്ങളിലായി തുടരുന്ന സംഘര്‍ഷത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി ഡി ബൈജുവിന്റെതടക്കം അന്‍പതിലേറെ വീടുകളും സിപിഐഎം പാര്‍ട്ടി ഓഫീസുകളും അടിച്ചു തകര്‍ക്കപ്പെട്ടു.

അടൂര്‍ ടൗണില്‍ ഒരു മൊബൈല്‍ കടയ്ക്ക് നേരെയും സി.പി.എം ഏരിയ കമ്മിറ്റി അംഗമായ രവീന്ദ്രന്റെ വീടിന് നേരെയും വ്യാഴാഴ്ച ബോംബാക്രമണവും ഉണ്ടായി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News