മഹാഭാരതത്തെ സര്‍ഗ്ഗാത്മകമായി പുനരാവിഷ്‌ക്കരിക്കുന്ന കുറത്തി നാടകം ഈ മാസം 7വരെ തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍

മഹാഭാരതത്തെ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ സര്‍ഗ്ഗാത്മകമായി പുനരാവിഷ്‌ക്കരിക്കുന്ന കുറത്തി നാടകം ഈ മാസം 7വരെ തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍ അവതരിപ്പിക്കും.പുരോഗമന കലാസാഹിത്യ സംഘം ഉള്‍പ്പെടെ നൂറിലേറെ സാംസ്‌കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ജനഭേരി അവതരിപ്പിക്കുന്ന നാടകത്തിന്റെ രചന എം.എന്‍.വിനയകുമാറും സംവിധാനം അഭിമന്യു വിനയകുമാറുമാണ്.

ആദിമനിവാസികളും വനത്തിലെ ജീവജാലങ്ങളും അധികാരമുള്ളവരുടെ കൊടും ക്രൂരതക്ക് വിധേയമാകുന്നതും പ്രകൃതിയുടെ താളം തെറ്റുന്നതുമാണ് കുറത്തിനാടകത്തിന് വിഷയമാകുന്നത്. അഭിമന്യു വിനയകുമാറാണ് സംവിധായകന്‍. അഭിമന്യു സംവിധാനം ചെയ്ത ‘മറിമാന്‍കണ്ണി’ ‘യമദൂത്’ എന്നീ നാടകങ്ങള്‍ ഡല്‍ഹി അന്താരാഷ്ട്ര നാടകോത്സവം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന ഫെസ്റ്റിവെലുകളില്‍ അവതരിപ്പിച്ചിട്ടുണ്ടു്. ‘യമദൂത്’ ‘മെറൂണ്‍’ എന്നീ നാടകങ്ങള്‍ ഇന്ത്യക്കു പുറത്തും അവതരിപ്പിച്ചിട്ടുണ്ട്. പുതിയ രംഗഭാഷ ഉപയോഗിച്ചാണ് കുറത്തി അരങ്ങിലെത്തിക്കുന്നത്.

സാന്‍ഡ് വിച്ച് തിയറ്റര്‍ സ്‌പെയ്‌സിലാണ് അവതരണം. 800 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. 25 പേരടങ്ങുന്ന സംഘമാണ് കുറത്തിയുടെ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിക്കുന്നത്.ആദിവാസി കലാരൂപങ്ങളും പാട്ടുകളും ഉപയോഗിക്കുകയും കാഴ്ച, കേള്‍വി, സ്പര്‍ശം, ഗന്ധം, രുചി എന്നിവയ്‌ക്കെല്ലാം ഒരു പോലെ പ്രാധാന്യം നല്‍കുന്ന സംവിധാന ശൈലി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. നവീനമായ സാങ്കേതിക വിദ്യകളും ശബ്ദവിനിമയവും പുതിയ ദീപ വിതാന വിദ്യയും പ്രൊജക്ടറിന്റെ സവിശേഷമായ ഉപയോഗവും പപ്പെ ട്രിയെ പ്രയോജനപ്പെടുത്തുന്നതും കുറത്തി നാടകത്തെ വ്യത്യസ്ത സ്വഭാവമുള്ളതാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here