ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച; കുല്‍ദീപിന് മൂന്ന് വിക്കറ്റ്‌

സിഡ്‌നി ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച. ഇന്ത്യ ആദ്യ ഇന്നിംഗസില്‍ ഉയര്‍ത്തിയ 622 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസിസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് എന്ന നിലയിലാണ്.

ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണര്‍ മാര്‍ക്ക്‌സ് ഹാരിസ് അര്‍ദ്ധ സെഞ്ച്വറി നേടി. 72 റണ്‍സെടുത്ത ഹാരിസിനെ ജഡേജയാണ് പുറത്താക്കിയത്. ഹാരിസിന് ശേഷം ഉസ്മാന്‍ ഖ്വാജ, മാര്‍നസ് എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നും, ജഡേജ രണ്ടും വിക്കറ്റുകള്‍ നേടി.

പൂജാര, പന്ത് എന്നിവരുടെ സെഞ്ച്വറികളുടെയും മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെയും മികവിലാണ് ഇന്ത്യ 622 എന്ന പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇന്നലെ സെഞ്ച്വറി നേടിയതിലൂടെ ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതി പന്ത് സ്വന്തമാക്കി. പന്ത് 159 റണ്‍സ് നേടി. പൂജാര 193 റണ്‍സെടുത്താണ് പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News