ഫസ്റ്റ് ക്ലാപ്പിന്റെ പ്രഥമ സിനിമയായ പുള്ളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബിജു മേനോന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു
സിനിമയില്‍ പ്രവൃത്തിക്കാന്‍ താല്‍പര്യവും, അഭിരുചിയുമുള്ള പുതിയ കലാകാരന്‍മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും, പരിശീലിപ്പിക്കുവാനുമായി സംവിധായകനായ ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയാണ് ഫസ്റ്റ് ക്ലാപ്പ്.
ഫസ്റ്റ് ക്ലാപ്പിലൂടെ പരിശീലനം നേടിയ ഒരു കൂട്ടം നവാഗതരെ ക്യാമറക്ക് മുന്നിലും, പിന്നിലും അണിനിരത്തി, പൊതുജനങ്ങളില്‍ നിന്നും ധനശേഖരണം നടത്തി നിര്‍മ്മിക്കുന്ന സിനിമയാണ് പുള്ള . റിയാസ് റാസ്, പ്രവീണ്‍ കേളിക്കോടന്‍ എന്നിവരാണ് സംവിധാനം.
ഷബിതയുടെ കഥക്ക്, ഷബിത, വിധു ശങ്കര്‍, വിജീഷ് ഉണ്ണി, ശാന്തകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു. അജി വാവച്ചനാണ് ഛായാഗ്രഹണം.
ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.