മണ്ടത്തരത്തില്‍ ത്രിപുര മുഖ്യമന്ത്രിക്ക് വെല്ലുവിളിയുമായി ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍

ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാറിന് ആന്ധ്രയില്‍ നിന്നൊരു പിന്‍ഗാമി. രാവണന്റെ പക്കല്‍ 24 തരത്തിലുള്ള വിമാനങ്ങളുണ്ടായിരുന്നുവെന്നും ലങ്കയില്‍ നിരവധി വിമാനത്താവളങ്ങളുണ്ടായിരുന്നുവെന്നും ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി.നാഗേശ്വര റാവു.

മൂലകോശ ഗവേഷണവും ടെസ്റ്റ് ട്യൂബ്ശിശുക്കളെ സൃഷ്ടിക്കാനുള്ള സാങ്കേതികവിദ്യയും ഭാരതത്തില്‍ നിലവിലുണ്ടായിരുന്നതിന്റെ ഫലമായാണ് നൂറ് കൗരവര്‍ ഉണ്ടായതെന്ന് റാവും അഭിപ്രായപ്പെട്ടു.

മൂലകോശ ഗവേഷണം, ടെസ്റ്റ് ട്യൂബ് കോശ സങ്കലനം, മിസൈല്‍ വിക്ഷേപണം തുടങ്ങിയ മേഖലകളില്‍ പൗരാണിക കാലം മുതല്‍ തന്നെ ഭാരതീയര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് രാമായണമഹാഭാരത ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നതായി റാവു കൂട്ടിച്ചേര്‍ത്തു. ജലന്ധറില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് റാവു പുതിയ വിജ്ഞാനം വിളമ്പിയത്.

100 മണ്‍ഭരണികളില്‍ നിന്ന് നൂറ് കുട്ടികളുണ്ടായത് ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടാകുന്നതു പോലെയല്ലേയെന്നും റാവു ചോദിച്ചു.
രാമായണത്തിലെ കഥകള്‍ പരിശോധിച്ചാല്‍ രാമന് പല തരത്തിലുള്ള അസ്ത്ര വിദ്യകളും വശമുണ്ടായിരുന്നതായി പറയുന്നു, രാമായണ കാലത്തും മിസൈല്‍ സാങ്കേതിക വിദ്യ ഇന്ത്യക്കാര്‍ക്ക് വശമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഉന്നം പിഴക്കാത്ത രാമന്റെ അസ്ത്രങ്ങളെന്നുംറാവു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News