ലോകത്തിലെ ഏറ്റവും സുന്ദരനായ നടന്‍ ഹൃത്വിക് റോഷന്‍; ആദ്യ പത്തില്‍ മറ്റൊരു ഇന്ത്യന്‍ താരവും

ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ സിനിമാ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ ഒന്നാമത്. ഹോളിവുഡ് താരം ബ്രാഡ് പിറ്റ്, റോബര്‍ട്ട് പാറ്റിന്‍സണ്‍, ടോം ഹിഡില്‍സ്റ്റണ്‍, ഹെന്റി കാവില്‍, നോഹ മില്‍സ്, ക്രിസ് ഇവാന്‍സ് എന്നിവരെ പിന്തള്ളിയാണ് ബോളിവുഡിന്റെ ഗ്രീക്ക് ഗോഡസ് എന്നറിയപ്പെടുന്ന ഹൃത്വിക് റോഷന്‍ ഒന്നാമത് എത്തിയത്.

ആദ്യ പത്തില്‍ ബോളിവുഡല്‍ നിന്നും സല്‍മാന്‍ ഖാനും ഇടം നേടിയിട്ടുണ്ട്. ഏഴാമതാണ് സല്‍മാന്റെ സ്ഥാനം. ഡെന്‍സില്‍ വാഷിങ്ടണ്‍ ആണ് അഞ്ചാം സ്ഥാനത്ത്.

വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം ഓണ്‍ലൈന്‍ സര്‍വേയില്‍ നിന്നുമാണ് ലിസ്റ്റ് തയ്യാറാക്കിയത്. 2011-12 ല്‍ ലോകത്തിലെ ഏറ്റവും സെക്‌സിയായ നടന്‍ എന്ന സ്ഥാനം ഹൃത്വികിന് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here