കോഴിക്കോട് പേരാമ്പ്രയില്‍ ബോംബ് ആക്രമണം

പോലീസ് ആക്ട് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. സിപിഐഎം പ്രവര്‍ത്തകെന്റ വീടിനു നേരെ ആണ് ബോംബേറ് ഉണ്ടായത്. ജില്ലയില്‍ ഹര്‍ത്താല്‍ ശേഷവും പല പ്രദേശങ്ങളില്‍ സംഘ പരിവാര്‍ ആക്രമണം തുടരുന്നു
പേരാമ്പ്ര വടക്കേടത്ത് താഴേക്കുനി രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും വാതിലുകളും തകര്‍ന്നു. കഴിഞ്ഞ ദിവസവും പേരാമ്പ്രയില്‍ വീടുകള്‍ക്കു നേരെ അക്രമമുണ്ടായിരുന്നു.പോലീസ് ആക്ട് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ആക്രമണം
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു .രാമനാട്ടുകര കോളര്‍ക്കുന്നു ബ്രാഞ്ച് സെക്രട്ടറി യുടെ വീടിനു നേരെ കല്ലേറും ഉണ്ടായി .ഹര്‍ത്താലില്‍ ആക്രമണവുമായി ബന്ധപെട്ടു ജില്ലയില്‍ അറസ്റ്റ് തുടരുകയാണ് .കോഴിക്കോട് പേരാമ്പ്രയിലും വടകര പോലീസ് സ്റ്റേഷന്‍ പരിധിയിലും പോലീസ് ആക്ട് പ്രകാരം നിരോധനം തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here