ഷിംല: ഹിമാചല്‍ പ്രദേശില്‍ കുട്ടികളുമായി വരികയായിരുന്ന സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 7 പേര്‍ മരിച്ചു. സിര്‍മോര്‍ ജില്ലയിലെ ദാവ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.

വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ ആറ് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ ഡ്രൈവറുമാണെ ന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമീര്‍, ആദര്‍ശ് , രാജീവ്, ആയുഷ് വൈഷ്ണവി, ധ്രുവ് ആരുഷി സുന്ദര്‍ സിംങ് എന്നിവരാണ് മരിച്ചത്. 12 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

പലരുടേയും നില ഗുരുതരമായ തുടരുന്നു. ഡ്രൈവറുടെ അനാസ്ഥമൂലമാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി . ഷിംലയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.