എഴുന്നേല്‍ക്കുന്നത് ദിവസവും ഉച്ചക്ക് 12 മണിക്ക്. ഭക്ഷണം കഴിച്ചതിന് ശേഷം നേരെ വീഡിയോ ഗെയിം കളിക്കാന്‍ പോകും. പറഞ്ഞു വരുന്നത് ഒരു കുട്ടിയുടെ കാര്യമല്ല 34 വയസുള്ള ഒരു മനുഷ്യന്റെ കാര്യമാണ്. 317 കിലോ ഉള്ള കേസി കിങ് ആണ് ആ മനുഷ്യന്‍.

ഇയാളെ ഇപ്പോഴും നോക്കുന്നത് അച്ഛനാണ്. കാരണം സ്വന്തമായി ജോലിക്ക് പോകാന്‍ ഒന്നും കഴിയില്ല. അതിന് ശ്രമിക്കാറും ഇല്ല. ഗെയിം കളിക്കുക ഭക്ഷണം കഴിക്കുക എന്നത് മാത്രമാണ് ഇയാളുടെ തൊഴില്‍. പ്രാഥമിക ആവശ്യങ്ങള്‍ നടത്താന്‍ അച്ഛന്റെ സഹായം വേണം. കുളിക്കാന്‍ വീടിന് മുന്നില്‍ വലിയൊരു ബാത്ത്ടബ്ബ് ഉണ്ട് പക്ഷേ കുളിപ്പിക്കാന്‍ അച്ഛന്‍ വേണം.

തുണി ശരീരത്തല്‍ കിടക്കുന്നത് ബുദ്ധിമുട്ട് ആയതുകൊണ്ട് നഗ്നനായി ആണ് അദ്ദേഹം ജീവിക്കുന്നത്. വീഡിയോ ഗെയിം ആണ് തന്റെ ലോകമെന്നും ഭക്ഷണം കഴിച്ചായിരിക്കും താന്‍ മരിക്കുന്നതെന്നും കേസി പറയുന്നു.

ടിഎല്‍സി റിയാലിറ്റി സീരിസായ ഫാമിലി ബൈ ദി ടണ്‍ എന്ന പരിപാടിയിലാണ് കേസിയുടെ ജീവിത കഥ പുറം ലോകം അറിഞ്ഞത്.