സാമ്രാജ്യം , ബിഗ് ബി , അഭിമന്യു , കമ്മട്ടിപ്പാടം ഇനി “ദി ഗാംബിനോസ്”

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വേറിട്ട തരം ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത് മലയാളത്തിലാണ്. അതിൽ മലയാള സിനിമയിൽ വളരെ കുറച്ചു മാത്രം നിർമ്മിക്കുന്ന വിഭാഗമാണ് അധോലോക – കുടുംബ ചിത്രങ്ങൾ.

മമ്മൂട്ടിയുടെ സാമ്രാജ്യം , ബിഗ് ബി , ബ്ലാക്ക് ; മോഹൻലാലിന്റെ ആര്യൻ , അഭിമന്യു, ഉസ്താദ് തുടങ്ങി പ്രിത്വിരാജിന്റെ അൻവർ , ദുൽഖർ സൽമാന്റെ കമ്മട്ടിപ്പാടം എന്നിവ അണ്ടർ വേൾഡ് – ഫാമിലി വിഭാഗത്തിൽ വന്നു വിജയിച്ച ചിത്രങ്ങളാണ്.

ഇപ്പോൾ ആ പട്ടികയിലേക്ക് അധോലോക കുടുംബത്തിന്‍റെ കഥ പറഞ്ഞ് പുതിയ ചിത്രം കൂടി പ്രദർശനത്തിനെത്തുന്നു.

നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന “ദി ഗാംബിനോസ്”. ചിത്രത്തിന്റെ ട്രെയിലര്‍ നടന്‍ ജയസൂര്യ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കി.

ട്രെന്‍ഡിങ് ലിസ്റ്റില്‍ ട്രെയ്ലര്‍ ഇടം നേടിയിട്ടുണ്ട്. ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത് മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു.

അമേരിക്കയിൽ താമസമാക്കിയ ഒരു ഇറ്റാലിയൻ കുടുംബമാണ് ഗാംബിനോസ്. ഈ ഭീകര കുടുംബത്തെ അമേരിക്കയിലെ പോലീസ് പോലും ഭയപ്പെട്ടിരുന്നു. ഈ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം വേറിട്ട ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

“ദി ഗാംബിനോസ്” നിർമ്മിക്കുന്നത് ഓസ്‌ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ് കാസ്റ്റിംഗിന്റെ ബാനറിലാണ്.

‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്‌ലൈനോടുകൂടി എത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് വിഷ്ണു വിനയനാണ്. ചിത്രത്തിൽ വിഷ്ണുവിന്റെ നായികയായി എത്തുന്നത് നീരാജയാണ്.

രാധിക ശരത് കുമാർ , സമ്പത്ത് രാജ്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ,നീരജ , ജാസ്മിന്‍ ഹണി ,ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News