“നാടിനെ ഭയത്തിന്‍റെ അന്തരീക്ഷത്തില്‍ നിര്‍ത്താന്‍ അനുവദിക്കില്ല; ശക്തമായി നേരിടുമെന്നും”; പിണറായി

തിരു: നാടിനെ ഭയത്തിന്‍റെ അന്തരീക്ഷത്തില്‍ നിര്‍ത്താന്‍ അനുവദിക്കില്ലെന്നും ആര്‍ എസ് എസ്സിന്‍റെ അക്രമണത്തെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ആര്‍എസ്എസിന്‍രെ ആക്രമണത്തെ ഒറ്റക്കെട്ടായി നേരിടും. ആര്‍എസ്എസിനെ അവരുടെ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല. ജനപ്രതിനിധികളെ അടക്കം ആക്രമിക്കാനുള്ള ശ്രമമാണ് ആര്‍എസ് എസ് നടത്തുന്നത്.

എന്നാല്‍ സംസ്ഥാനത്ത് ആര്‍എസ്എസും ബിജെപിയും നടത്തിയ ആക്രമണത്തെ അപലപിക്കാന്‍ പോലും കോണ്‍ഗ്രസ് മുതിരുന്നില്ല. പൊലീസിസ് വീ‍ഴ്ച്ച സംഭവിച്ചിട്ടില്ലെന്നും വേണ്ട നടപടുകള്‍ കെെകൊണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News