2018 യൂത്ത് ഒളിംപിക്‌സില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനതാരമായ ആളാണ് മനു ഭക്കര്‍ എന്ന യുവതി. മെഡല്‍ നേടിയതിന് പിന്നാലെ ഹരിയാന സര്‍ക്കാര്‍ പ്രതിഫലമായി പ്രഖ്യാപിച്ചത് 2 കോടി രൂപയാണ്. പക്ഷേ ഇത്രയും നാളായിട്ടും സമ്മനതുക ലഭിച്ചിട്ടില്ല.

ഇപ്പോള്‍ അന്ന് ഹരിയാന കായികമന്ത്രി ചെയ്ത ട്വീറ്റുകളെല്ലാം എടുത്ത് നിരത്തിയാണ് മനു ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.

സമ്മാനതുക എവിടെ എന്ന് ചോദ്യമുയര്‍ത്തുകയാണ് ഈ ഇന്ത്യന്‍ ഷൂട്ടിങ് താരം. ട്വീറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി കായക മന്ത്രി എന്നിവരെയെല്ലാം ടാഗ് ചെയ്താണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.