വെടിവയ്ക്കുന്ന മിമിക്രി കാണിച്ച അക്രമികളെ ഭയപ്പെടുത്തിയ പൊലീസുകാരന് ശരിക്കും വെടിയേറ്റു

ലഖ്‌നൗ:  മുന്‍പ് ഉത്തര്‍പ്രദേശില്‍ നിന്നും വൈറലായ വീഡിയോ ആയിരുന്നു ഠേ ഠേ ശബ്ദം ഉണ്ടാക്കി അക്രമികളെ ഓടിക്കുന്ന പൊലീസുകാരന്‍. തന്റെ തോക്ക് പ്രവര്‍ത്തിക്കാതെ ആയപ്പോള്‍ ആയിരുന്നു അദ്ദേഹം ഇങ്ങനെ ഒരു സൂത്രം പ്രയോഗിച്ചത്.

പക്ഷേ ഇത്തവണ തന്ത്രം ഒന്നും ഫലിച്ചില്ല. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ അദ്ദേഹത്തിന് വെടിയേറ്റു. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

വധശ്രമം, മോഷണം,എന്നി കേസുകളിലെ പ്രതിയായ സദ്ദാം എന്ന കുറ്റവാളിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടക്ക് ആണ് മനോജിന് വെടിയേറ്റത്. അദ്ദേഹത്തിന്റെ കൈക്കാണ് വെടിയേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News