സംസ്ഥാന സര്‍ക്കാരിന് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണി

സംസ്ഥാന സര്‍ക്കാരിന് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണി. കേരളത്തില്‍ അക്രമം അവസാനിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രത്യാഘാതം സംസ്ഥാന സര്‍ക്കാരും സി പി ഐ എമ്മും നേരിടേണ്ടി വരുമെന്നാണ് ബിജെപിയുടെ ഭീഷണി.

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരുമോയെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി ബിജെപി നേതാക്കള്‍. അതേസമയം സ്ത്രീ വിരുദ്ധ ഹര്‍ത്താലില്‍ വ്യാപക അക്രമം അരങ്ങേറിയതിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനത്തിനോട് റിപ്പോര്‍ട്ട് തേടി.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല യുവതീ പ്രവേശനം നടപ്പിലാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. വിധിയെ മാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാപകം അക്രമം അഴിച്ച് വിട്ട ബിജെപി നേതൃത്വത്തിന് ഈ വിഷയത്തില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന് ജി വി എല്‍ നരസിംഹ റാവുവിന്റെ പ്രസ്താവനയിലൂടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

അക്രമം അവസാനിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുള്ള വലിയ പ്രത്യാഘാതം സര്‍ക്കാറിനും സിപിഐഎമ്മിനും നേരിടേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ എന്ത് പ്രത്യാഘാതം ആണ് നേരിടേണ്ടി വരിക എന്ന ചോദ്യത്തിന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും എന്നായിരുന്നു നരസിംഹറാവുവിന്റെ മറുപടി.

ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതുമായ ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും ജി വി എല്‍ നരസിംഹ റാവു ഒഴിഞ്ഞുമാറി. വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ പ്രതികരിക്കാനാവില്ല എന്ന മുടന്തം ന്യായമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.

ദേശിയ തലത്തിലും കേരളത്തിലും കോണ്‍ഗ്രസിനു രണ്ടു നിലപാടാണ് ഇത് ഇരട്ടത്താപ്പാണെന്നും ജി വി എല്‍ നരസിംഹ റാവു കൂട്ടിചേര്‍ത്തു. അതേസമയം ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യത്തെ കുറിച്ച് അറിവില്ലെന്ന് പറഞ്ഞ അരുണ്‍ ജെയ്റ്റ്‌ലി ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ പതറി.

ശബരിമലയിലെ യുവതീപ്രവേശനത്തെത്തുടര്‍ന്ന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത സ്ത്രീ വിരുദ്ധ ഹര്‍ത്താലില്‍ വ്യാപക അക്രമം അരങ്ങേറിയതിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News