ശ്രീനഗര്‍: തണുത്ത് വിറങ്ങലിച്ച് ജമ്മു കശ്മീര്‍. താപനില മൈനസ് എട്ടിലേക്ക് താഴ്ന്നതോടെ ഉയര്‍ന്ന മേഖലകളില്‍ മഞ്ഞ് വീഴ്ച്ച ശക്തമായി. ഇതിനെ തുടര്‍ന്ന് ശ്രീനഗര്‍ജമ്മു ദേശീയപാത അടച്ചിട്ടു.
മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് കാഴ്ച്ച മങ്ങിയതോടെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ശ്രീനഗര്‍ലെ ദേശീയപാതയും, മുഗള്‍ റോഡുകളും അടയ്ക്കുകയും ചെയതു.
കഴിഞ്ഞ രാത്രികളിലെല്ലാം കനത്ത മഞ്ഞു വീഴ്ച്ചയാണ് കശ്മീര്‍ താഴ്വരയിലുണ്ടായതെന്നും സമീപകാലത്തെ ഏറ്റവും ശക്തിയായ ശൈത്യകാലത്തിലൂടെയാണ് കശ്മീര്‍ ഇപ്പോള്‍ കടന്നു പോകുന്നതെന്നും കാലാവാസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.