ദേശീയ പണിമുടക്കില്‍ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കി; ശബരിമല തീര്‍ത്ഥാടകര്‍ക്കും തടസമുണ്ടാവില്ല: എളമരം കരീം

കോഴിക്കോട്: എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍നിന്ന് വിനോദസഞ്ചാരമേഖലയെ ഒഴിവാക്കിയതായി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിഎംഎസ് ഒഴികെയുള്ള സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് രണ്ടുദിവസത്തെ പണിമുടക്ക്. ഇത് ഹര്‍ത്താലോ ബന്ദോ അല്ല.

വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികള്‍ക്കോ അവര്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കോ അവരുടെ യാത്രാ സൗകര്യങ്ങള്‍ക്കോ ഒരു തരത്തിലുള്ള തടസവും ഇല്ലാതിരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരിമല തീര്‍ഥാടകര്‍ക്ക് പണിമുടക്ക് ഒരു തടസവും ഉണ്ടാക്കില്ല. നിര്‍ബന്ധിച്ച് ഒരു കടയും അടപ്പിക്കില്ല. നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here