ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്ന ഒന്നും തന്നെ ശാസ്ത്രത്തില്‍ ഇല്ല; സ്ത്രീകള്‍ നൂറ്റാണ്ടുകളായി ക്ഷേത്രങ്ങളില്‍ പോകുന്നുണ്ടെന്ന് ദളിതര്‍ എച്ചിലിലയില്‍ ഉരുളുന്ന ആചാരം നിര്‍ത്താന്‍ നിര്‍ദേശിച്ച വിശ്വേഷ തീര്‍ത്ഥ സ്വാമി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് കര്‍ണ്ണാടകയിലെ പേജാവര്‍ മഠാധിപതി വിശ്വേഷ തീര്‍ത്ഥ സ്വാമി.

ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ച് തനിക്ക് നിഷ്പക്ഷമായ നിലപാടാണെന്നും കര്‍ണാടകയില്‍ ദളിതര്‍ എച്ചിലിലയില്‍ ഉരുളുന്ന ആചാരം നിര്‍ത്താന്‍ നിര്‍ദേശിച്ച വിശ്വേഷ തീര്‍ത്ഥ സ്വാമി വ്യക്തമാക്കി.

സ്ത്രീകള്‍ നൂറ്റാണ്ടുകളായി ക്ഷേത്രങ്ങളില്‍ പോകുന്നുണ്ടെന്നും രാജ്യത്തെ മറ്റ് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്ത് തന്നെയായാലും ശാസ്ത്രങ്ങളില്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ വിലക്കുന്ന ഒന്നും തന്നെയില്ലെന്നും അതിനാല്‍ ശബരിമല വിഷയത്തില്‍ എന്തു പറയണമെന്ന് എനിക്കറിയില്ലെന്നും അതു കൊണ്ട് ഈ വിഷയത്തില്‍ എന്റെ് നിലപാട് നിഷ്പക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാധനാ വിഷയങ്ങളില്‍ ഒരു കാരണവശാലും ലിംഗ വിവേചനം ഉണ്ടാവരുതെന്നും ചില ക്ഷേത്രങ്ങളിലെ ആചാരപ്രകാരം പ്രത്യേക സമയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലം മാറുന്നതിനനുസരിച്ചും ആളുകള്‍ മാറുന്നതിനനുസരിച്ചും ക്ഷേത്രങ്ങളുടെ നിയമങ്ങളും മാറണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ദി ഹിന്ദു ദിനപത്രത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News