ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി പതിനാല് വരെ നീട്ടി

ശബരിമലയിലെ നിരോധനാജ്ഞയുടെ കാലാവധി മകരവിളക്ക് ദിവസമായ ജനുവരി പതിനാല് വരെ നീട്ടിക്കൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായി.

നിലവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ വീണ്ടും നീട്ടിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് കളക്ടര്‍ വിഷയത്തില്‍ തീരുമാനമെടുത്തത്.

പമ്പാ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലെയും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

അതേ സമയം ശരണം വിളിക്കുന്നതിനോ ഭക്തർ കൂട്ടമായി എത്തുന്നതിനോ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News