ഇരുളും വെളിച്ചവും തമ്മിലുളള പുതിയ പകിടകളിക്ക് ആരംഭം കുറിക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ഇതില്‍ ഏത് പക്ഷത്ത് നിലയുറപ്പിക്കും? 2018ല്‍ കേരളം കടന്നുപോയ വാര്‍ത്ത വിശേഷങ്ങളിലൂടെ…

സമയസൂചികയുടെ ഭ്രമണപഥം പൂര്‍ത്തിയാക്കി 2018 എന്ന കലണ്ടര്‍ വര്‍ഷം കാലയവനികയ്ക്കുളളിലേക്ക് മറഞ്ഞു. ഒരു ദീര്‍ഘ നിശ്വാസത്തോടെയാണ് 2018 നെ മലയാളികള്‍ യാത്രയാക്കിയത്. അത്രമേല്‍ വേദനയും അതിലേറെ വടുകളും ബാക്കിവെച്ചാണ് 2018, അതിന്റെ നിര്‍ദയമായ പ്രവാഹം പൂര്‍ത്തിയാക്കിയത്.

ഇരുളും വെളിച്ചവും തമ്മിലുളള പുതിയ പകിടകളിക്ക് ആരംഭം കുറക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇതില്‍ ഏത് പക്ഷത്ത് നിലയുറപ്പിക്കും എന്ന ചോദ്യത്തിന് ഉത്തരം തേടാനുളള നിയോഗമാണ് 2019 ന് ഉളളത്.

ആ അര്‍ത്ഥത്തില്‍ ഒരോ പുതുവര്‍ഷവും ഒരോ തരം പുതുക്കി പണിയലാണ്, ഇനിയും കൂട് വിട്ട് ഒഴിഞ്ഞിട്ടില്ലാത്ത നഷ്ടങ്ങളും നൊമ്പരങ്ങളും കൂട്ടിക്കിഴിക്കലുകളുമല്ല, വരും കാലദിനങ്ങളുടെ ശുഭപ്രതീക്ഷയില്‍ കാലൂന്നി നിന്നാണ് അവര്‍ 2019 നെ ഹൃദയത്തിലേക്ക് വരവേല്‍ക്കുന്നത്. നവകേരളത്തിന്റെ പഥനിസ്വനം ആരംഭിച്ച് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here