ദേശീയ പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി

കോട്ടയം : ദേശീയ പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി. മഹാത്മഗാന്ധി സര്‍വകലാശാലയും, ആരോഗ്യ സര്‍വകലാശാലയും ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാല പരീക്ഷകളുടെ പുതിയ തീയതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യത്തെ മുഴുവന്‍ ജീവനക്കാരുടെയും മിനിമം കൂലി 18000 രൂപയാക്കുക, റെയില്‍വേ സ്വകാര്യവല്‍കരണ നീക്കം ഉപേക്ഷിക്കുക, പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, തൊഴിലെടുക്കുന്നവര്‍ക്ക് മിനിമം 3000 രൂപ പെന്‍ഷന്‍ നല്‍കുക എന്നീ 12 ഇന ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രാജ്യത്തെ തൊഴിലാളികള്‍ ജനുവരി 8 ,9 തീയതികളില്‍ പണിമുടക്ക് നടത്തുന്നത്.

ബിഎംഎസ് ഒഴികെയുളള രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും ഉള്‍പ്പെട്ട സംയുക്ത സമര സമിതിയാണ് ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. മിനിമം കൂലി 18000 രൂപയാക്കുക,തൊഴിലാളികളുടെ മിനിമം പെന്‍ഷന്‍ 3000 രൂപയാക്കുക,തൊഴിലാളി വിരുദ്ധമായ തൊഴില്‍ നിമയങ്ങള്‍ പിന്‍വലിക്കുക എന്നീങ്ങനെ 12 ഇന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമര സമിതി ജനുവരി 8,9 തീയതികളില്‍ ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

ഐഎന്‍ടിയുസി,എഐടിയുസി,സിഐടിയു അടക്കമുളള 10 ഓളം സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സംഘപിരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ് ഈ സമരത്തില്‍ പങ്കെടുക്കുന്നില്ല. പെതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തടയുക, എത് തൊഴിലാളികളെയും തൊഴിലുടമക്ക് പിരിച്ച് വിടാന്‍ അവകാശം നല്‍കുന്ന കാടന്‍ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമായി ഉയര്‍ത്തുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here