ചെറിയ ശസ്ത്രക്രിയകള്‍ക്കായി മുസ്ലിങ്ങളോട് ഡോക്ടര്‍മാര്‍ വിശ്വാസത്തിന്റെ ഭാഗമായി നീട്ടി വളര്‍ത്തുന്ന താടി വടിക്കാന്‍ ആവശ്യപ്പെടുന്നതായി റയിസ് ഷെയ്ഖ്

മുംബൈ: ചെറിയ ശസ്ത്രക്രിയകള്‍ക്കായി മുസ്ലിങ്ങളോട് ഡോക്ടര്‍മാര്‍ താടി വടിക്കാന്‍ ആവശ്യപ്പെടുന്നതായി മുംബൈയിലെ സമാജ്‌വാദി പാര്‍ട്ടി നേതാവായ റയിസ് ഷെയ്ഖ് ആണ് ബിഎംസി കമ്മീഷണര്‍ അജോയ് മെഹ്തയ്ക്ക് പരാതി നല്‍കി.

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഡോകടര്‍മാര്‍ ആവശ്യപ്പെടുന്നുവെന്ന പരാതി നിരന്തരം മുസ്ലിം സഹോദരങ്ങളില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്ന് റയിസ് ഷെയ്ഖ് പരാതിയില്‍ പറയുന്നു.

അത്യാവശ്യമെങ്കില്‍ മാത്രം രോഗികളോട് താടി വടിക്കാന്‍ പറയാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അല്ലാതെ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാലാണ് ഇതുസംബന്ധിച്ച് ബിഎംസി കമ്മീഷണര്‍ അജോയ് മെഹ്തയ്ക്ക് എഴുതിയതെന്നും റയിസ് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഡോക്ടര്‍മാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബിഎംസി ഒരു നയം രൂപീകരിച്ചതായും റയിസ് പറഞ്ഞു. അതേസമയം ബിഎംസിയുടെ ആരോഗ്യവകുപ്പ് പരാതി ഗൗരവതരമായി എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News