പൊതുസ്ഥാലത്ത് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സി സി ടി വിയുമായി നാട്ടുകാർ രംഗത്ത്

പൊതുസ്ഥാലത്ത് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സി സി ടി വിയുമായി നാട്ടുകാർ രംഗത്ത്.

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ പള്ളിമുക്കിലാണ് മാലിന്യം വലിച്ചെറിയുന്നത് രൂക്ഷമായതോടെ ക്യാമറ സ്ഥാപിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. ക്യാമറസ്ഥാപിച്ചതോടെ നിരവധി സാമൂഹ്യവിരുദ്ധരെയാണ് നാട്ടുകാർക്ക് പിടികൂടാനായത്.

നഗരത്തിന്‍റെ തിരക്കിൽ നിന്ന് മാറിയാണെങ്കിലും നഗരത്തിന്‍റെ മലിന്യങ്ങൾ ഉൾപ്പെടെ റോഡരുകിൽ മലിന്യകൂമ്പാരമായപ്പോ‍ഴാണ് നാട്ടുകാരും പഞ്ചായത്തും ചേർന്ന് നാല് ലക്ഷം രൂപ ചിലവിൽ സി സി ടിവികൾ സ്ഥാപിച്ചത്.

ക്രൈസ്റ്റ് നഗർ പള്ളിമുക്കിലെ ഡയറി ഫാം പ്രദേശം മുതൽ സൗപർണിക റിഗൽ ടവർ വരെ പത്ത് ക്യാമറകളാണ് സ്ഥാപിച്ചത്.

പ്രദേശങ്ങളിൽ വൻതോതിൽ മലിന്യങ്ങൾ വലിച്ചെറിയുന്നത് വർദ്ധിച്ചതോടെയാണ് സമീപവാസികൾ ക്യാമറസ്ഥാപിക്കാൻ തയ്യാറായത്.

ക്യാമറകൾ സ്ഥാപിച്ചതോടെ പല പകൽ മാന്യന്മാരെയും വഹനങ്ങളെയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാനായി.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്ന വരാണ് ക്യാമറയിൽ കുടുങ്ങിയത്.

ഇവരുടെ വീഡിയോ പഞ്ചായത്തിനെ ഏൽപ്പിക്കും പഞ്ചായത്ത് ഇവർക്ക് പി‍ഴ ചുമത്തും.ഇങ്ങനെയാണ് ശിക്ഷാ രീതി.

ക്യാമറകൾ സ്ഥാപിച്ചതോടെ മൂക്ക് പൊത്തി മാത്രം നടക്കാൻക‍ഴിയുന്ന ഇവിടം ഒരു പരിധിവരെ മാലിന്യമുക്തമായി. മറ്റുള്ളവർക്കും ഇത്തരം പ്രവർത്തി മാതൃകയാക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News