പാലക്കാട് പട്ടയ മേള: മൂവായിരത്തിലേറെ ഭൂരഹിതര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു

പാലക്കാട് ജില്ലയില്‍ മൂവായിരത്തിലേറെ ഭൂരഹിതര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു. രണ്ടര വര്‍ഷത്തിനിടെ നാലാം തവണയാണ് പാലക്കാട് ജില്ലയില്‍ ഭൂരഹിതര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്.

ആദിവാസി കുടുംബങ്ങള്‍ക്കുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 3253 പട്ടയങ്ങളാണ് നാലാംഘട്ടത്തില്‍ വിതരണം ചെയ്തത്.

അട്ടപ്പാടിയിലെയും നെല്ലിയാന്പതി സീതാര്‍കുണ്ടിലെയുമടക്കം ചിറ്റൂര്‍ മണ്ണാര്‍ക്കാട് താലൂക്കുകളിലായി ആയിരത്തിലേറെ ആദിവാസി കുടുംബങ്ങള്‍ക്കാണ് ഭൂമി ലഭിച്ചത്.

ആകെ 682.54 ഹെക്ടര്‍ ഭൂമിക്കാണ് പട്ടയം നല്‍കിയത്. ജനുവരിക്കകം ഒരുലക്ഷം പട്ടയങ്ങളുടെ വിതരണം പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

മുനസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എകെ ബാലന്‍ അദ്ധ്യക്ഷത വഹിച്ചു.

വിവാദങ്ങളിലൂടെ സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്താതിരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ജനങ്ങള്‍ ഇതിനെ ചെറുത്ത് തോല്‍പിക്കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

ജില്ലയിലെ എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News