സംസ്ഥാനത്തെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജ് ഉടുമ്പൻചോലയിൽ സ്ഥാപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ

സംസ്ഥാനത്തെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജ് ഉടുമ്പൻചോലയ്ക്ക് സമീപം മാട്ടുതാവളത്ത് നിർമിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.

ഉടുമ്പൻചോലയിൽ കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഇതിനായി 400 കോടി രൂപ നീക്കിവെയ്ക്കാൻ സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രാരംഭപ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ നീക്കിവച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃപ്പൂണിത്തുറ ,കണ്ണൂർ എന്നിവിടങ്ങളിലാണ് സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകൾ നിലവിലുള്ളത്.

ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അദ്ധ്യക്ഷനായിരുന്നു. ലാബുകളുടെ ഉദ്ഘാടനം ജോയിസ് ജോര്‍ജ്ജ് എം.പിയും പ്രതിരോധ കുത്തിവയ്പ്പ് മുറിയുടെ ഉദ്ഘാടനം മുൻ എം.എൽ.എയും CPIM ഇടുക്കി ജില്ലാ സെക്രട്ടറിയുമായ കെ.കെ ജയചന്ദ്രനും നിര്‍വ്വഹിച്ചു.

ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടമാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News