
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം തന്നെ വിദ്യാർത്ഥികൾക്ക് പ്രവേശനം നല്‍കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.
എം സി എ യുടെ അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി മെഡിക്കൽ കോളേജിന്‍റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കളക്ട്രേറ്റിൽ നടന്ന യോഗത്തില്‍ മന്ത്രി എം എം മണി, എം പി ജോയിസ് ജോർജ് ,എം എൽ എ റോഷി അഗസ്ത്യൻ, കളക്ടർ കെ ജീവൻ ബാബു എന്നിവർക്കൊപ്പം മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍,
മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർ തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രി സമുച്ചയത്തിന്റെയും അക്കാദമിക്ക് ബ്ലോക്കിന്റെയും റസിഡൻഷ്യൽ കോംപ്ലക്സിന്റെയും നിർമ്മാണ പുരോഗതി യോഗം വിലയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here