ഏ‍ഴുവര്‍ഷത്തിന് ശേഷം ഇന്ത്യ ഏഷ്യന്‍ കപ്പ് മൈതാനത്തേക്ക്; എതിരാളികള്‍ തായ്‌ലൻഡ്

ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്നിറങ്ങും. തായ്‌ലൻഡ് ആണ് എതിരാളികൾ. 2011 ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ കളിക്കുന്നത്.

സമീപകാലത്തെ മികച്ച പ്രകടങ്ങളുടെ ആത്മവിശ്വാസത്തിൽ ടീം ഇന്ത്യ തായ്ലണ്ടിനെ നേരിടുമ്പോൾ വിജയിക്കാമെന്ന പ്രതീക്ഷയിലാണ്.

ഗ്രുപ്പ് എ യിൽ യുഎഇയും, ബഹ്‌റൈനുമാണ് മാറ്റ് ടീമുകൾ. രണ്ട് ടീമുകളും തായ്‌ലൻണ്ടിനെക്കാൾ മികച്ചതും. അതിനാൽ തന്നെ നോകൗട് സാധ്യതകൾ നിലനിർത്താൻ ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകു.

ഇന്ത്യയും തായ്ലണ്ടും 24 തവണ ഏറ്റുമുട്ടിയപ്പോൾ 12 തവണ വിജയം തായ്‌ലൻണ്ടിന് ഒപ്പം നിന്നു. 5 തവണ മാത്രമാണ് ഇന്ത്യക്ക് ജയം കണ്ടെത്താൻ കഴിഞ്ഞത്.

എന്നാൽ റാങ്കിങ്ങിൽ ഇന്ത്യ 97ആം സ്ഥാനത്തും, തായ്‌ലൻഡ് 118ആം സ്ഥാനത്തുമാണെന്നതിന്റെ ചെറിയ ഒരു മുന്തൂക്കമാണ് സുനിൽചേത്രി നയിക്കുന്ന ടീം ഇന്ത്യക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here