തമി‍ഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വരണം; പിണറായി ആദര്‍ശ ധീരനായ നേതാവെന്നും തമി‍ഴ് സിനിമാ താരം സത്യരാജ്

കേരളത്തിലേതുപോലെ തമി‍ഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് തമി‍ഴ് സിനിമാ താരം സത്യ രാജ്.

പിണറായി ആദര്‍ശ ധീരനായ നേതാവാണ് അദ്ദേഹത്തെപോലൊരാളെ തമി‍ഴ്നാടിനും ആ‍വശ്യമാണ്. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തമി‍ഴ്നാട്ടില്‍ സാധാരമമാണ് എന്നാല്‍ ഇത്തരക്കാരുടെ ലക്ഷ്യം മുഖ്യമന്ത്രി കസേരമാത്രമാണ് ജനസേവനമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

എന്നാല്‍ ഇത് ഇനി തമി‍ഴ്നാട്ടില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാല്‍പ്പത്തിയൊന്ന് വര്‍ഷമായി താന്‍ സിനിമയിലുണ്ട് തനിക്കിതുവരെ രാഷ്ട്രീയത്തിലിറങ്ങണമെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News