ഉള്ളുലയ്ക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി മമ്മൂട്ടി; പേരന്‍പിന്‍റെ ട്രെയിലര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മമ്മൂട്ടി- റാം ചിത്രം പേരന്‍പ് റിലീസിന് മുന്നേതന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ സംസാര വിഷയമായ സിനിമയാണ്.

ഇതിനോടകം തന്നെ നിരവധി ചലചിത്ര മേളകളിലുള്‍പ്പെടെ പ്രദര്‍ശിപ്പിക്കുകയും നിരവധിയായ അവാര്‍ഡുകല്‍ക്കും പരാമര്‍ശങ്ങള്‍ക്കും പാത്രമായ പേരന്‍പ് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ അടയാളപ്പെടുത്തലാവുമെന്ന് വിലയിരുത്തപ്പെടുന്നു.

സിനിമയുടെ ട്രെയിലറും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഉള്ളുലയ്ക്കുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്.

മികച്ച അഭിനയമുഹൂര്‍ത്തങ്ങളുമായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുകയാണ്. ചെന്നൈയില്‍ നടന്ന വികടന്‍ സിനി അവാര്‍ഡ്സ് വേദിയില്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

മകളായി സാധനയും എത്തുന്നു. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധാനം.

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു. രണ്ട് വേദികളിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here