സുപ്രീം കോടതി വിധിക്കും ലിംഗനീതിക്കും ഒപ്പമാണ് ആര്‍എസ്പി; ശബരിമല വിഷയത്തില്‍ എന്‍കെ പ്രേമചന്ദ്രനെ തള്ളി കേന്ദ്ര നേതൃത്വം

ശബരിമല വിഷയത്തില്‍ എന്‍ കെ പ്രേമചന്ദ്രനെ തള്ളി ആര്‍എസ്പി കേന്ദ്രനേതൃത്വം. ആര്‍എസ്പി സുപ്രീംകോടതി വിധിക്കും ലിംഗനീതിക്കുമൊപ്പവുമാണ് ആര്‍എസ്പിയെന്ന് ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു.

ശബരിമല വിഷയം നിയമനിര്‍മ്മാണത്തിലൂടെ പരിഹരിക്കണമെന്ന എന്‍കെ പ്രേമചന്ദ്രന്റെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ ദേശീയ നേതൃത്വം തയ്യാറായില്ല.

ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ നേട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടാകുമെന്നും ക്ഷിതി ഗോസ്വാമി വ്യക്തമാക്കി.

സുപ്രീംകോടതി വിധിക്കും ലിംഗനീതിക്കുമൊപ്പവുമാണ് ആര്‍എസ്പിയെന്നാണ് ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി വ്യക്തമാക്കിയത്.

ഈ നിലപാടുള്ള പാര്‍ട്ടിയുടെ കേരളത്തിലെ എംപിയായ എന്‍കെ പ്രേമചന്ദ്രനാണ് സുപ്രീംകോടതി വിധി മറികടക്കാനും ലിംഗനീതിയെ ഇല്ലാതാക്കാനും യുഡിഎഫ് നടത്തുന്ന ശ്രമങ്ങളുടെ മുന്‍നിരയില്‍ ഉള്ളത്.

സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന ആവശ്യമാണ് എന്‍കെ പ്രേമചന്ദ്രന്‍ ഉന്നയിക്കുന്നത്.

എന്നാല്‍ പ്രേമചന്ദ്രന്റെ ഈ നിലപാടിനെ പിന്തുണയ്ക്കാന്‍ ആര്‍എസ്പി ദേശീയ നേതൃത്വം തയ്യാറല്ല. ശബരിമല വിഷയം ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.

വിരമിച്ച ജഡ്ജുമാരുള്‍പ്പെടെ പങ്കെടുത്ത് ചര്‍ച്ച നടത്തുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ പ്രശ്‌നപരിഹാരത്തിനായി തേടണമെന്നും ദേശീയ നേതൃത്വം പറയുന്നു.

ഈ നിലപാട് ദേശീയ നേതൃത്വം ഉയര്‍ത്തിപ്പിടിക്കവെയാണ് യുഡിഎഫിന്റെ രാഷ്ട്രീയ ചട്ടുകമായുള്ള എന്‍ കെ പ്രേമചന്ദ്രന്റെ പിന്തിരിപ്പന്‍ ആവശ്യം.

ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ നേട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത്മുന്നണിക്ക് ഉണ്ടാകുമെന്നും ക്ഷിതി ഗോസ്വാമി വ്യക്തമാക്കി.

ഏതായാലും എന്‍കെ പ്രേമചന്ദ്രന്റെ ശബരിമല വിഷയത്തിലെ നിലപാടോടെ കോണ്‍ഗ്രസിന് പിന്നാലെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വ്യത്യസ്ത അഭിപ്രായമുള്ള പാര്‍ട്ടിയെന്ന ഗതികേടിലേക്ക് ആര്‍എസ്പിക്കും മാറേണ്ടിവന്നിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here