ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1772 കേസുകള്‍; അറസ്റ്റിലായത് 5397 പേര്‍; പൊലീസ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ പ്രവീണിനായി തിരച്ചില്‍ ഊര്‍ജിതം

സംസ്ഥാനത്ത് ഹർത്താലിന്‍റെ മറവിൽ ആര്‍എസ്എസ് നടത്തിയ അക്രമത്തിൽ1772കേസുകൾ രജിസ്റ്റർ ചെയ്തതായും 5397പേരെ അറസ്റ്റ് ചെയ്തതായും പൊലീസ്.

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ യുവമോർച്ചനേതാവ് പ്രവീണിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.

അതേസമയം നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വർഗീയത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു

ഹർത്താലിന്‍റെ മറവിൽ സംഘപരിവാർ സംഘടനകൾ നടത്തിയ അക്രമങ്ങളിൽ ഇതുവരെ 1772 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

ഇതിർ 5397പേരെ അറസ്റ്റ് ചെയ്തുവെന്നും. 731പേരെ റിമാൻഡ് ചെയ്തുവെന്നും. 4666പേർക്ക് ജാമ്യം ലഭിച്ചതായും പൊലീസ് അറിയിച്ചു.

ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്കും സി പി ഐ എം പാർട്ടി ഓഫീസിലേക്കും ബോംബ് എറിഞ്ഞ യുവമോർച്ച നേതാവ് പ്രവീണിനായി പൊലീസ് അന്വേഷണം ഊർജിതപെടുത്തി.

വാർത്തകൾ പുറത്ത് വന്നതോടെ മാവേലിക്കര നൂറനാട്ടെ വീട്ടിലുണ്ടായിരുന്ന പ്രവീണ്‍ അവിടെ നിന്നും രക്ഷപെട്ടുവെന്നും.

മാവേലിക്കരയിലെ യുവമോർച്ചാ നേതാവാണ് വീട്ടിൽ നിന്ന് പ്രവീണിനെ രക്ഷപെടാൻ സഹായിച്ചതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

പ്രവീണിനെതിരെയും രക്ഷപെടാൻ സഹായിച്ച യുവമോർച്ചാ നേതാവിനെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറയുന്നു.

പ്രവീണിനെതിരെ ലുക്ക് ഒൗട്ട് നോട്ടിസ് പുറപ്പെടുവിക്കും.യുവമോർച്ചയുടെ നെടുമങ്ങാട് ജില്ലാ പ്രചാരകൻ കൂടിയായ പ്രവീണിനെ സഹായിച്ച സഹോദരൻ വിഷ്ണുവടക്കം പത്തിലധികം പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം നവമാധ്യമങ്ങളിലൂടെയും അല്ലാതെയും മതവിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. സംസ്ഥാനത്ത് പോലീസ് പുലർത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാൻ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്‌. അക്രമത്തിൽ പങ്കെടുത്തവർ എല്ലാവരും ഉടൻതന്നെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here