വാമിഖയും മമ്തയും നായികമാർ; 9 ട്രെയ്‌ലർ ഉടൻ വരുന്നു

ജെനൂസ് മുഹമ്മദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സയന്‍സ് ഫിക്ഷന്‍ – ഫാമിലി ചിത്രം 9ൽ നായികമാരായി വാമിഖ ഗബ്ബിയും മമ്ത മോഹന്‍ദാസും എത്തുന്നു. ആനി എന്ന കഥാപാത്രത്തെയാണ് മമ്ത അവതരിപ്പിക്കുന്നത്. ഗോദ ഫെയിം വാമിഖ ഏവ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകളും വിഡിയോകളും ചിത്രത്തിന്റെ നായകനും നിർമ്മാതാവുമായ പൃഥ്വിരാജ് ഫേസ്‌ബുക്കിൽ പങ്കുവച്ചു. ആല്‍ബര്‍ട്ട് എന്നാണ് നയനിൽ പ്രിത്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.

അച്ഛന്റെയും മകന്റെയും വൈകാരികമായ ബന്ധത്തിന്റെ കഥയാണ് നയണെന്നു പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഐ.എസ് ആര്‍ഒ ശാസ്ത്രഞ്ജനായിട്ടാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്.

പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഇനയത്ത് അലി ഖാന്‍ എന്നാണ് അൻവർ എന്ന സിനിമയ്ക്ക് ശേഷം പ്രിത്വിരാജ് – പ്രകാശ് രാജ് – മംമ്‌ത മോഹൻദാസ് എന്നിവർ ഒന്നിക്കുന്ന ചിത്രം കൂടിയാണ് 9. ജനുവരി ഒമ്പതിന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News