“അദ്ദേഹത്തിന്‍റെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു; അതിനാല്‍ അദ്ദേഹത്തെ ഇവിടെ ഞാന്‍ ടാഗ് ചെയ്യുന്നില്ല

സെലിബ്രെെറ്റി സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതത്തെ ചികയുന്ന പാപ്പരാസികള്‍ മലയാളികള്‍ക്കിടയിലും കുറവല്ല. പാപ്പരാസികളുടെ ചോദ്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടി പൊട്ടിത്തെറിച്ചിട്ടുള്ള താരങ്ങളുമുണ്ട് ഇന്‍റസ്ട്രിയില്‍. സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണങ്ങളില്‍ സിനിമാ സീരിയല്‍ താരങ്ങളാണ് പലപ്പോ‍ഴും പെട്ടു പോകുന്നത്.

സോഷ്യല്‍ മീഡിയ വ‍ഴിയുള്ള ഇത്തരക്കാരുടെ ആക്രമണം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നടിയും അവതാരികയുമായ ആര്യ.

ക‍ഴിഞ്ഞ ദിവസം താരം കന്യകയാണോ എന്ന ചോദ്യവുമായെത്തിയ ആള്‍ക്ക് മകള്‍ക്കൊപ്പമുള്ള ചിത്രമാണ് മറുപടിയായി ആര്യ നല്‍കിയത്.

പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയ വ‍ഴിയുള്ള ആക്രമണവും കുടുംബജീവിതത്തെ സംബന്ധിച്ചുള്ള അനാവശ്യ ചോദ്യങ്ങളും ഉയര്‍ന്നതോടെ, ഗത്യന്തരമില്ലാതെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആര്യ തന്നെ രംഗത്തെത്തി.

ഞാനൊരു സിംഗിൾ മദറാണ്. കുറച്ചു നാളുകളായി ഞാനും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നത്. ഞങ്ങൾ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ രണ്ടു പേരും ചേർന്നാണ് ഞങ്ങളുടെ കുഞ്ഞിനെ വളർത്തുന്നതും. സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങൾ പറയേണ്ടി വരുന്നത്.

എന്റെ മകൾ റോയയുടെ അച്ഛനെ ഈ പോസ്റ്റിൽ ഞാൻ ടാഗ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാൻ മാനിക്കുന്നു. അദ്ദേഹവും കടന്നു പോകുന്ന സാഹചര്യങ്ങളെ കുറിച്ചും എനിക്കു ബോധ്യമുണ്ട്. എന്നെയോ എന്റെ മകളെയോ മകളുടെ അച്ഛനെയോ അപമാനിക്കുന്ന തരത്തിലുളള കമന്റുകൾ കുറ്റകരവും ആ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്യുമെന്നും ആര്യ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News