
ഹര്‍ത്താലിനെതിരെ ഫെയ്സ് ബുക്കില്‍ പോസറ്റിട്ടതിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ സംഘടിതമായി അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ഗാനരചിതാവ് ശ്രീകുമാരന്‍ തമ്പി. ഏത് പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഇതിനെതിരെ വിവിധ ബിജെപി അനുകൂല ഗ്രൂപ്പുകളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചര്‍ച്ചകളും മറ്റും നടന്നെന്ന് അദ്ദേഹം ആരോപിക്കുന്നു. കൃഷ്ണ മുരളി എന്നയാള്‍ക്കെതിരെയും പോസ്റ്റില്‍ ആരോപണമുണ്ട്.
ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ് ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ നവംബര്‍ 17 ന് ഫേസ്ബുക്കില്‍ ഞാന്‍ ഇട്ട നിര്‍ദോഷകരമായ ഒരു പോസ്റ്റിനുള്ള മറുപടി എന്ന പോലെ കൃഷ്ണ മുരളി ഗൃശവെിമ ങൗൃമഹ്യ എന്ന ആള്‍ അയാളുടെ വാളില്‍ എഴുതിയ വരികള്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നു. എങ്കിലും ഞാന്‍ ക്ഷമിച്ചു , എന്നാല്‍ ഇന്നലെ ഇതിനു പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടെന്നു എനിക്ക് വിശ്വസനീയമായ അറിവ് കിട്ടി. കൃഷ്ണമുരളിയുടെ സുഹൃത്തായ ഒരു വ്യക്തി ഭാരതീയ ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അനേകം ഗ്രൂപ്പുകളില്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നതായി എന്റെ ആരാധകര്‍ അറിയിച്ചു. അതുകൊണ്ട് ഞാന്‍ ഈ കൃഷ്ണമുരളിയെ അണ്‍ഫ്രണ്ട് ചെയ്യുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here