“ഹിറ്റലര്‍ എങ്ങനെയാണോ അധികാരത്തില്‍ വന്നത്, അത് നൂറ് ശതമാനം പരിഭാഷപ്പെടുത്തിയ ഒരു ഭരണാധികാരിയാണ് നരേന്ദ്ര മോദി”: ജോണ്‍ ബ്രിട്ടാസ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കൈരളി ടി വി എം ഡി ജോണ്‍ ബ്രിട്ടാസ്. നാസി ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ എങ്ങനെയാണോ അധികാരത്തില്‍ വന്നത്, എങ്ങനെയാണോ ഹിറ്റ്‌ലര്‍ ഭരണം നടത്തിയത്, അത് നൂറ് ശതമാനം പരിഭാഷപ്പെടുത്തിയ ഒരു ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

അധികാരമേറ്റപ്പോള്‍ രണ്ട് വാഗ്ദാനമാണ് ഹിറ്റ്‌ലര്‍ മുന്നോട്ട് വെച്ചത്. ഒന്ന് തൊഴിലും രണ്ട് ഭക്ഷണവും. ഇതിന്റെ മറ്റൊരു രൂപമാണ് അധികാരത്തില്‍ എത്തുന്നതിനുമുമ്പ് മോദിയും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം.

ഏറ്റവും കൂടുതല്‍ നുണ നിര്‍മിക്കപ്പെടുന്ന ഭൂമിക ഇന്ന് ഇന്ത്യയാണ്. ബിജെപിയുടെ കേന്ദ്ര ഓഫീസുകളില്‍ ചെന്നാല്‍ അവിടെ മുന്നൂറോളം ആളുകള്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് നുണകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതു കാണാം.

ജനങ്ങളെ ജാതികളായി തിരിച്ച് മതങ്ങളായി വേര്‍തിരിച്ച് കലാപങ്ങള്‍ സൃഷ്ടിച്ച് വോട്ട്ബാങ്ക് രാഷ്ട്രീയം കെട്ടിപ്പടുക്കുന്ന ഒരു രാഷ്ട്രീയമാണ് ഇന്നുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൈരളി ടി വി മലബാര്‍ മേഖല ചീഫ് പി വി കുട്ടന്‍ രചിച്ച ‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രസംഗത്തിന്റെ പൂര്‍ണ രൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News