ഹർത്താലിന്‍റെ മറവിൽ പൊലീസിനെതിരെ സംഘപരിവാറിന്‍റെ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത്

ഹർത്താലിന്‍റെ മറവിൽ പൊലീസിനെതിരെ സംഘപരിവാർ അക്രമം അ‍ഴിച്ച് വിടുന്ന ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരത്തെ ആനാടും കിളിമാനൂരും പൊലീസ്കാരെ മർദ്ധിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അക്രമത്തിൽ നെടുമങ്ങാട് എസ് ഐയുടെ കൈ ഒടിയുകയും നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയൂം ചെയ്തിരുന്നു. ഹർത്താൽ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്ത് അക്രമങ്ങൾ അ‍ഴിച്ചുവിട്ട ബി ജെ പി സംഘപരിവാർ പ്രവർത്തകരുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

തിരുവനന്തപുരത്തെ ആന്നാടും സമാന സംഭവം തന്നെയാണ് നടന്നത്. ആർ എസ് എസിന്‍റെ ബൈക്ക് റാലിക്ക് പിന്നാലെ വന്ന പൊലീസ് വാഹനത്തെ തടഞ്ഞ് നിർത്തി അക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇത്. ഈ അക്രമത്തിൽ നെടുമങ്ങാട് എസ് ഐ സിനിൽ ഗോപിയുടെ കൈ ഒടിയുകയും വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ അറസ്റ്റ് നടന്നിട്ടുണ്ടെങ്കിലും പ്രധാന പ്രതികൾ ആന്നാട് സ്വദേശികളായ മഹേഷ്,ജിഷ്ണു,വേണുഗോപാൽ എന്നിവരാണ്.ഇവരെ ഇതുവര പിടികൂടിയിട്ടില്ല.

കിളിമാനൂരിലെ കരേറ്റും സമാന സംഭവമാണ് അരങ്ങേറിയത്. എസ് എൈ അരുണിനേയും സംഘത്തേയും നൂറ്കണക്കിന് ആര്‍ എസ് എസ് പ്രവർത്തകർ സംഘം ചേർന്ന് മർദ്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.

സംഭവത്തിൽ പൊലീസ്കാർക്ക് പരിക്കേറ്റിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് പത്തോളം പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘപരിവാർ പ്രവർത്തകരായ രതീഷ്,സജിത്,ഉണ്ണി,വിജയി എന്നിവരാണ് അറസ്റ്റിലായതിൽ പ്രതാനികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News