റായ്പുര്‍: അമ്മയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി, വാര്‍ന്നൊഴുകുന്ന രക്തം ആര്‍ത്തിയോടെ കുടിച്ച് മകന്‍. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
പുതുവര്‍ഷത്തലേന്നാണ് ദുര്‍മന്ത്രവാദിയായ ദിലീപ് യാദവ് എന്നയാളാണ് അമ്മ സുമരിയയെ (50) വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. പിതാവിന്റെയും സഹോദരന്റെയും മരണത്തിലും ഭാര്യ വിട്ടുപോയതിലും ദിലീപ് അമ്മയെ കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കൊലപാതകത്തിനു ദൃക്സാക്ഷിയായ രാംകചര്‍ ഗ്രാമത്തിലെ സമീറന്‍ യാദവ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്.
വീടിനടുത്തെത്തിയപ്പോള്‍ കോടാലി ഉപയോഗിച്ച് മകന്‍ അമ്മയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുകയും മുറിവുകളില്‍നിന്ന് രക്തം പുറത്തുവന്ന് സുമരിയ പ്രാണവേദനയില്‍ പുളയുമ്പോള്‍ മകന്‍ രക്തം കുടിക്കുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം ചെറുകഷണങ്ങളായി വെട്ടിനുറുക്കിയശേഷം തീയിലേക്കെറിഞ്ഞു കത്തിച്ചു. ഇതുകണ്ട് ഭയന്നതിനാല്‍ കുറച്ചുദിവസത്തേക്ക് ആരോടും ഒന്നും പറയാന്‍ സാധിച്ചില്ല.
എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കു ശേഷം മരുമകനോടു കാര്യം പറയുകയും സംഭവം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. വീട്ടിലെത്തിയ പൊലീസിന് ചാരവും കരിഞ്ഞ എല്ലിന്‍ കഷണങ്ങളുമാണു ലഭിച്ചത്.
ചുവരിലും തറയിലും രക്തക്കറകളും പൂജാസാധനങ്ങളും മാംസാവശിഷ്ടങ്ങളും കൂടി ഫോറന്‍സിക് സംഘം കണ്ടെത്തി. സംഭവത്തില്‍ പ്രതിയെ പിടികൂടിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here