കോഹ്ലിയുടെ പിന്‍ഗാമിയായി ഹാര്‍ദ്ദിക് പാണ്ഡ്യയും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വീഡിയോ കാണാം

ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കളത്തില്‍ കളിക്കാര്‍ നടത്തുന്ന മറ്റ് പ്രകടനങ്ങളെല്ലാം ക്യാമറ ഒപ്പിയെടുക്കുന്നതും, വൈറലാകുന്നതും പതിവാണ്. കഴിഞ്ഞ ദിവസം കളിക്കളത്തില്‍ കളിക്കിടെയുള്ള കോഹ്ലിയുടെ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

അന്ന് താരത്തിന്റെ സ്റ്റെപ്പുകളെ അനുകരിച്ച് ആരാധകരും രംഗത്തെത്തി. ഇതിനു പിന്നാലെ മറ്റൊരു ഡാന്‍സര്‍ കൂടി ഇന്ത്യന്‍ ടീമില്‍ നിന്നും പിറന്നിരിക്കുകയാണ്, ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ആ താരം.

പകരക്കാരനായി ഇറങ്ങിയ പാണ്ഡ്യ, മഴ മാറിയ ശേഷം ഫീല്‍ഡിങ്ങിനെത്തിയതായിരുന്നു. ബൗണ്ടറി ലൈനിന് അരികിലായിരുന്ന പാണ്ഡ്യ, പിന്നില്‍ നിന്നും ഇന്ത്യന്‍ ആരാധകരായ ഭാരത് ആര്‍മി പാടിയ പാട്ട് കേട്ടപ്പോള്‍ ചുവടു വെക്കാതിരിക്കാന്‍ കഴിഞ്ഞില്ല പാണ്ഡ്യയ്ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News