മുംബൈ: തന്റെ പൊന്നോമനയുടെ പോര് ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. ഡിസംബര്‍ അവസാനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ ഭാര്യ റിതിക സജ്ദേഹിനും പെണ്‍കുഞ്ഞ് പിറന്നത്.

സമൈറ എന്നാണ് തങ്ങളുടെ കുഞ്ഞിന് രോഹിതും റിതികയും നല്‍കിയിരിക്കുന്ന പേര്. പെണ്‍കുഞ്ഞ് പിറന്നതോടെ ഓസ്ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാകാതെ രോഹിത് നാട്ടിലേക്ക് മടങ്ങിയിരുന്നു.

മുംബൈയില്‍ ഭാര്യ റിതികയ്ക്കും മകള്‍ സമൈറയ്ക്കുമൊപ്പം ജീവിതം ആഘോഷിക്കുകയാണ് രോഹിതിപ്പോള്‍. കുഞ്ഞിന്റെ ചിത്രവും രോഹിത് ശര്‍മ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.