കൊലക്കത്തിക്ക്ഇരയായ അഭിമന്യുവിന്റെ ജീവിതംപ്രമേയമാക്കുന്നചിത്രം മഹാരാജാസ് ക്യാമ്പസില്‍ പുരോഗമിക്കുന്നു

വര്‍ഗീയതീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കുന്ന ചിത്രം മഹാരാജാസ് ക്യാമ്പസില്‍ പുരോഗമിക്കുകയാണ്. അഭിമന്യുവിന്റെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളെല്ലാം മഹാരാജാസ് ക്യാമ്പസ് പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രീകരിക്കുന്നത്.

സജി എസ് പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ മിനോണാണ് അഭിമന്യുവിന്റെ വേഷത്തിലെത്തുന്നത്. അഭിമന്യുവിന് തന്നെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു അവന്റെ മഹാരാജാസ്.

പേരിനൊപ്പം മഹാരാജാസ് എന്ന് ചേര്‍ത്ത് വിളിക്കുന്നത് ആയിരുന്നു അഭിമന്യുവിന് ഇഷ്ടം. വര്‍ഗീയവാദികളുടെ കൊലക്കത്തിക്കിരയായ ശേഷവും മഹാരാജാസ് അഭിമന്യുവിനെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുകയാണ്.

അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കുന്ന നാന്‍ പെറ്റ മകനെ എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും മഹാരാജാസ് ക്യാമ്പസ് തന്നെയാണ്. അഭിമന്യു പ്രതിനിധാനം ചെയ്തരാഷ്ട്രീയവും അഭിമന്യുവിന്റെ ജീവിതവും ചിത്രം വരച്ചു കാട്ടുന്നുണ്ട്.

സമീപകാലത്ത് കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമായിരുന്നു അഭിമന്യുവിന്റെതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജി എസ് പാലമേല്‍ പറഞ്ഞു. ഇടുക്കിയിലും എറണാകുളത്തുമായി നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here