പ്രവാസികൾക്ക് തിരിച്ചടി; പുതിയ നിയമങ്ങളുമായി കുവൈറ്റ്

കുവൈറ്റില്‍ കുടുംബ വിസയിൽ നിന്നും കമ്പനി വിസകളിലേക്ക് മാറാനുള്ള സൗകര്യം നിർത്തലാക്കുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി കുവൈറ്റ്മാൻ പവർ അതോററ്റിയെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

കാലങ്ങളായി ഉള്ള സൗകര്യമാണ് ഇത് വഴി ഇല്ലാതാകുന്നത്. ആശ്രിത വിസയിലെത്തിയ പ്രവാസികൾ തങ്ങളുടെ ഭാര്യമാർക്ക് അനുയോജ്യമായ ജോലി കണ്ടെത്തിയാല്‍ വിസ മാറ്റത്തിന് അനുമതി നൽകുന്നതാണ് നിലവിലുള്ള നിയമം.

ഇത് ഇന്ത്യക്കാരടക്കമുള്ള ഒട്ടേറെ പേർക്ക് വലിയ അനുഗ്രഹവുമായിരുന്നു. എന്നാൽ പലരും പ്രവർത്തന രംഗത്തില്ലാത്ത കമ്പനികളുടെ പേരിലേക്ക് ആശ്രിത വിസകൾ മാറ്റി ഈ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന്കണ്ടെത്തിയതിനാലും, തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് പുതിയ
തീരുമാനമെന്ന് കരുതുന്നു.

ഉയർന്ന ജീവിത ചിലവ് കണക്കിലെടുത്ത് ഭാര്യമാർക്ക് കൂടി ജോലി കണ്ടെത്തി വിസമാറ്റം ആഗ്രഹിച്ചു രാജ്യത്തേക്ക് കൊണ്ടുവരുന്ന മലയാളികടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയാകും പുതിയ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News