കട്ടക്ക്: അപകടത്തെത്തുര്‍ന്ന് ചികിത്സയിലായിരുന്ന ഒഡീഷ നടി നിഖിത (32) അന്തരിച്ചു. വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ക‍ഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വീടിന് മുകളില്‍ നിന്നും ഇവര്‍ വീണ് അപകടം പറ്റിയത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഒഡീഷ ടെലിവിഷന്‍ സീരീലയുകളിലെ സജ്ജീവ സാനിധ്യമായിരുന്നു നിഖിത.

നടന്‍ ലിപന്‍ ആണ് നിഖിതയുടെ ഭര്‍ത്താവ്. ഇവർക്ക് നാലു വയസ്സുള്ള ഒരു മകനുമുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു