കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സമാധാന യോഗത്തിലെ തീരുമാനങ്ങള്‍ ലംഘിച്ച് ആര്‍ എസ് എസ് ആക്രമണം തുടരുന്നു.തലശ്ശേരിയില്‍ എന്‍ ജി ഒ യൂണിയന്‍ നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു.

പാറാലില്‍ മദ്രസയ്ക്ക് നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍, ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കലക്റ്റര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ മണിക്കൂറുകള്‍ക്കകം ലംഘിച്ചാണ് ആര്‍ എസ് എസ് തനി നിറം കാട്ടിയത്.വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകരുത് എന്നായിരുന്നു സമാധാന യോഗത്തിലെ പ്രധാന തീരുമാനം.

എന്നാല്‍ രാത്രിയുടെ മറവില്‍ ആര്‍ എസ് എസ് ആക്രമണം തുടരുകയാണ്.എന്‍ ജി യൂണിയന്‍ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ ഓഫീസ് ജൂനിയര്‍ സുപ്രണ്ടുമായ പി വിമല്‍ കുമാറിന്റെ കോളശ്ശേരി വാവാച്ചി മുക്കിലെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

സ്ഫോടനത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കണ്ണൂര്‍ പാറാലില്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രാസയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. മദ്രസയ്ക്ക് അകത്തുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും തകര്‍ത്തു.

അക്രമം അവസാനിപ്പിക്കാതെ കലാപത്തിനുള്ള നീക്കമാണ് ആര്‍ എസ് എസ് നടത്തുന്നതെന്ന് തലശ്ശേരിയിലെത്തിയ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലശേരി,ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാളെ അര്‍ദ്ധ രാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News