തലസ്ഥാനത്ത് സ്വകാര്യ ബസ് കണ്ടക്ടറെ ബസില്‍ കയറി കുത്തി; ആക്രമണം നടത്തിയത് അഞ്ചംഗ സംഘം

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ബസ് കണ്ടക്ടറെ ബസില്‍ കയറി കുത്തി. എസ്എംവി സ്‌കൂളിന് സമീപമാണ് ആക്രമണമുണ്ടായത്. കുന്നുവിള ബസിന്റെ കണ്ടക്ടര്‍ക്കാണ് കുത്തേറ്റത്.

ബാലരാമപുരം സ്വദേശി അരുണി(32)നാണ് കുത്തേറ്റത്. പരിക്കേറ്റ അരുണിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം പ്രകോപനമില്ലാതെ അഞ്ചംഗ സംഘം ബസില്‍ കയറി അക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News