എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തായ്‌ലന്‍ഡിനെ 4-1ന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് വിജയം. വര്‍ഷങ്ങളുടെ കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ട്, ഛേത്രി നേടിയ ഇരട്ട ഗോളിന്‍റെ മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

ഇതോടെ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് മെസിയെ മറികടന്ന് ഛേത്രി സ്വന്തമാക്കി. ഇനി ഛേത്രയ്ക്ക് മുന്നില്‍ ക്രിസ്റ്റ്യാനോ മാത്രമാണുള്ളത്.

തായാ ലാന്‍റിനെതിരെ നടന്ന മത്സരത്തില്‍ 27-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ ഛത്രിയ്ക്ക് സ്വന്തം. മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോള്‍ തായ് ലാന്‍റിന് സ്വന്തം. ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി വീണ്ടും ഛത്രിയുടെ ഗോള്‍ .68 മിനിറ്റില്‍ താപ്പയില്‍ നിന്നും 77 മിനിറ്റില്‍ ലാല്‍പെഖുലയില്‍ നിന്നും അടുത്ത ഗോള്‍. ആഹ്ലാദ നിമിഷം സ്വന്തമാക്കി ഇന്ത്യയ്ക്ക് വിജയം.