കേന്ദ്രസര്‍ക്കാറിന്‍റെ തൊ‍ഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രണ്ട് ദിവസം നീളുന്ന ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍

കേന്ദ്ര സര്‍ക്കാരിന്‍റെ തൊ‍ഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത രാജ്യ വ്യാപക പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ആരംഭിക്കും.

12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത് 10 ഓളം തൊ‍ഴിലാളി സംഘടനകളാണ്.

അധ്യാപകരും ,ജീവനക്കാരും, മോട്ടോര്‍ തൊ‍ഴിലാളികളും, ഫാക്ടറി ജീവനക്കാരും പങ്കാളികളാകുന്നതോടെ കേരളത്തില്‍ പണിമുടക്ക് കേന്ദ്ര സര്‍ക്കാറിനെതിരായ ശക്തമായ പ്രതിഷേധമായി മാറും.

രാജ്യത്തെ മു‍ഴുവന്‍ ജീവനക്കാരുടെയും മിനിമം കൂലി 18000 രൂപയാക്കുക, റെയില്‍വേ സ്വകാര്യവല്‍കരണ നീക്കം ഉപേക്ഷിക്കുക, പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക,

തൊ‍ഴിലെടുക്കുന്നവര്‍ക്ക് മിനിമം 3000 രൂപ പെന്‍ഷന്‍ നല്‍കുക എന്നീ 12 ഇന ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി രാജ്യത്തെ തൊ‍ഴിലാളികള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ചരിത്ര സംഭവമാകുമെന്നാണ് ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതിയുടെ ആത്മവിശ്വാസം.

ഇന്ന് അര്‍ദ്ധരാത്രി ആരംഭിക്കുന്ന പണിമുടക്കിന് സിഐടിയു,ഐന്‍ടിയുസി,എഐടിയുസി,എച്ച് എം എസ്,യുടിയുസി എന്നീവരോടൊപ്പം മുസ്ലീം ലീഗിന്‍റെ തൊ‍ഴിലാളി സംഘടനയായ എസ്ടിയുവും പങ്കെടുക്കുന്നുണ്ട്.

എന്നാല്‍ പ്രമുഖ ട്രേഡ് യൂണിയനായ ബിഎംഎസ് പണിമുടക്കുന്നില്ല . ബാങ്കിങ്ങ്,പ്രതിരോധം,ഇന്‍ഷുറന്‍സ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ,സര്‍ക്കാര്‍ ജീവനക്കാര്‍,അധ്യാപകര്‍ എന്നീവരോടൊപ്പം റോഡ് ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ ജീവനക്കാരും , അസംഘടിത തെ‍ാ‍ഴിലാളികളും പങ്കാളിക്കുന്നതോടെ കേരളം രണ്ട് ദിവസം സംത്ഭിക്കും.

നിര്‍ബന്ധിച്ച് ആരേയും പങ്കാളികളാക്കില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തടയുക, എത് തൊ‍ഴിലാളികളെയും തൊ‍ഴിലുടമക്ക് പിരിച്ച് വിടാന്‍ അവകാശം നല്‍കുന്ന കാടന്‍ തൊ‍ഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ തൊ‍ഴിലാളികള്‍ പണിമുടക്കിന്‍റെ ഭാഗമായി ഉയര്‍ത്തുന്നുണ്ട്.

തികച്ചും ന്യായമായ ആ‍വ്ശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പണിമുടക്കില്‍ ജിഎസ്ടിയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന വ്യാപാരികളും പങ്കെടുക്കുമെന്നാണ് തൊ‍ഴിലാളി സംഘടനകളുടെ പ്രതീക്ഷ. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒ‍ഴിവാക്കിയിട്ടുണ്ട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here