കോതമംഗലം പള്ളി തര്‍ക്കം: റമ്പാന്‍ തോമസിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോതമംഗലം ചെറിയ പള്ളിത്തർക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാൻ കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്പാൻ തോമസ് പോള്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പ്രശ്നത്തിൽ നിലപാട് അറിയിക്കാൾ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിരുന്നു’.

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം ആണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിയമം നടപ്പാക്കാൻ പൊലീസിന് സാധിക്കാത്തതിനാൽ കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് റമ്പാൻ തോമസ് പോൾ ഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here