ബാര്‍ കോ‍ഴ കേസ്: വിഎസിന്‍റെയും കെഎം മാണിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബാർ കോഴ കേസിൽ തുടരന്വേഷണം വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെതിരെ കെ. എം മാണിയും, തുടരന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവിലെ പരാമർശത്തിനെതിരെ വി എസ് അച്യുതാനന്ദനും സമര്‍പ്പിച്ച ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തുടർഅന്വേഷണം നടത്തുന്നതിന് ഗവർണറു ടെ അനുമതി വാങ്ങണം എന്ന വിജിലൻസ് കോടതി ഉത്തരവിനെ ചോദ്യംചെയ്ത് മുഖ്യ സാക്ഷി ബിജു രമേശ്‌ നൽകിയ ഹർജിയും ഇന്ന് കോടതി പരിഗണിക്കും.

വി എസ് അച്ചുതാനന്ദൻ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം പരിഗണിക്കവേ വിജിലൻസിനോട് കോടതി നിലപാട് അറിയിക്കാൻ നിർദേശിച്ചിരുന്നു.

2014 ൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018 ന് അഴിമതി നിരോധന നിയമത്തില്‍ കൊണ്ടു വന്ന ഭേദഗതി പ്രകാരമുള്ള മുന്‍കൂര്‍ അനുമതി നടപടികള്‍ വേണ്ടതില്ലെന്നാണ് വി എസിന്റെ നിലപാട്.

മൂന്ന് തവണ അന്വേഷിച്ച് താൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതാണെന്നും അതിനാൽ തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് കെ എം മാണിയുടെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here