കുടുംബശ്രീയുടെ കരുത്തില്‍ ആദ്യ വീട്; പിങ്ക് ലാഡര്‍ ആദ്യമായി നിര്‍മ്മിച്ച ആദ്യ വീടിന്‍റെ താക്കോല്‍ ദാനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു

സ്ത്രീകൾ പടുത്തുയർത്തിയ ആദ്യ വീട് ന്റെ താക്കോൽദാനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. കോഴിക്കോട് കുടുംബശ്രീ യുടെ പിങ്ക് ലാഡർ ആദ്യ മായി നിർമ്മിച്ച വീടാണ് കരുവശ്ശേരി സ്വദേശി നന്ദിനിക് കൈ മാറിയത്.

പെൺ കരുത്തിൽ പണിതെടുത്ത വീടാണിത്. കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ സി ഡി എസ് ന്റെ കീഴിൽ രൂപം കൊടുത്ത കെട്ടിട നിർമ്മാണ യൂണിറ്റ് ആയ പിങ്ക് ലാഡർ ആണ് വീട് നിർമിച്ചിരിക്കുന്നത്.

15 സ്ത്രീകൾ ചേർന്നാണ് വീടിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. കരുവശ്ശേരിയിൽ ലെ 68 കാരി നന്ദിനി യ്ക് ഇനി ഈ തണലിൽ ആണ് ജീവിതം.

തന്റെ സ്നേഹവും സന്തോഷവും ആണ് ഇവർക് പറയാനുള്ളത്. തകർന്നു വീഴാറായ വീട്ടിൽ നിന്നും ഇനി പെൺ കരുത്തിൽ പണിഞ്ഞു തീർത്ത വീട്ടിലേക്ക്.

മന്ത്രി എ കെ ശശീന്ദ്രൻ ആണ് താക്കോൽദാനം നിർവഹിച്ചത്. 400 സ്കയർ ഫീറ്റ് വിസ്തീർണ്ണ മുള്ള വീട് 53 ദിവസം എടുത്താണ് നിർമിച്ചത്.

സൗജന്യ സോളർ വൈദുതീകരണവും വീട്ടിൽ സ്ഥാപിച്ചിട്ടുണ്ട്. പിങ്ക് ലാഡർ ജില്ല യിൽ രണ്ടു വീടുകളാണ് നിർമിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News