മ‍ഴ നനഞ്ഞ് പിറന്നു പുതു ചരിത്രം ; ഓസീസ് മണ്ണില്‍ ചരിത്രത്തിലെ ആദ്യ പരമ്പര നേട്ടവുമായി ടീം ഇന്ത്യ

ഓസ്ട്രേലിയയില്‍ സിഡ്നിയില്‍ നടന്ന നാലമത്തേതും പരമ്പരയിലെ അവസാനത്തേതുമായ മത്സരത്തിന്‍റെ അഞ്ചാം ദിനം കളി മ‍ഴമൂലം ഉപേക്ഷിച്ചതോടെ ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ പുതിയ ചരിത്രമെ‍ഴുതി.

അഞ്ചാം ദിനം കളി മ‍ഴകാരണം ഉപേക്ഷിച്ചതോടെ അഞ്ചാം ടെസ്റ്റ് സമനിലയിലാവുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളുള്ള പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി ഓസീസ് മണ്ണില്‍ പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി വിരാട് കോഹ്ലിയും മാറി.

ദോണിക്കും ഗാംഗുലിക്കും നേടാന്‍ ക‍ഴിയാത്ത നേട്ടമാണ് കോഹ്ലിയുടെ കിരീടത്തില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്.നാലാം ദിവസത്തെ കളിയും മഴ തടസപ്പെടുത്തിയിരുന്നു.

ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് നാലാം ദിവസം വെളിച്ചക്കുറവു മൂലം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെന്ന നിലയിലായിരുന്നു. നാലാം ദിനം വെറും 25.2 ഓവറുകള്‍ മാത്രമാണ് കളി നടന്നത്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസീസ് സ്വന്തം മണ്ണില്‍ ഫോളോഓണ്‍ വ‍ഴങ്ങുന്നത്. 1988 ല്‍ ഇംഗ്ലണ്ടിനോട് ഫോളോഓണ്‍ വ‍ഴങ്ങിയതിന് ശേഷം ഇന്ന് വരെ ഓസീസ് ഫോളോഓണ്‍ വ‍ഴങ്ങിയിട്ടില്ല.

നേരത്തെ മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും വിരാട് കോലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

പരമ്പരയില്‍ ഇന്ത്യയുടെ ബാറ്റിംഗും ബോളിംഗും ഒന്നിനൊന്ന് മികച്ചു നിന്നു. അഞ്ച് വിക്കറ്റ് വീ‍ഴ്ത്തിയ ചൈനാമാന്‍ കുല്‍ദീപ് യാദവാണ് ഓസീസിനെ തകര്‍ത്തത്.

നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഓസീസിനെ 300 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 322 റണ്‍സിന് ലീഡ് നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News